ആലപ്പുഴ: തുമ്പോളിപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 425-ാമത് ദർശനതിരുന്നാളിന് നാളെ തുടങ്ങി ഡിസംബർ 15ന് സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ചുള്ള തിരുന്നാൾ സന്ദേശവിളംബരം ഇന്ന് നടക്കും. വൈകിട്ട് 3ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്കയിൽ നിന്ന് കൊമ്മാടി ജംഗഷനിലേക്ക് ഇരുചക്രവാഹന റാലി സംഘടിപ്പിക്കും. റാലി അർത്തുങ്കൽ ബസിലിക്ക റെക്ടർ ഡോ.യേശുദാസ് കാട്ടുങ്കൽത്തയ്യിൽ ഫ്ലാഗ് ഓഫ് ചെയ്യും. 4.30ന് കൊമ്മാടി ജംഗ്ഷനിൽ നിന്ന് മാതൃദേവാലയത്തിലേക്കുള്ള സന്ദേശറാലി ഫാ.ആന്റണി തട്ടകത്ത് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ സംസാരിക്കും. രാത്രി 7 ന് ആഘോഷമായ ദിവ്യബലി. 28ന് കൊടിയേറ്റ് ദിനം. രാത്രി 8ന് ഫാ.ബെൻസി സെബാസ്റ്റ്യൻ കണ്ടനാട്ടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 29 മുതൽ ഡിസംബർ അഞ്ചുവരെ രാവിലെയും വൈകിട്ടും 6.30ന് ദിവ്യബലി.
ഡിസംബർ 6ന് നടതുറക്കൽ, രാത്രി 7ന് ദീപക്കാഴ്ച കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. 8ന് ദിവ്യബലി. 9.30ന് നൂറുപേർ പങ്കെടുക്കുന്ന മാതാ കീർത്തനസന്ധ്യ പി.പി.ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാത്രി 12ന് തിരുനടതുറക്കൽ. ഏഴിന് രാവിലെ 6.30നും 9 നും 11നും വൈകിട്ട് 3.30നും ദിവ്യബലി. 6.30ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപതാ മെത്രാൻ ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ കാർമികനാകും. മെഴുകുതിരി പ്രദക്ഷിണം എട്ടിന് തിരുന്നാൾ ദിനത്തിൽ വൈകിട്ട് മൂന്നിന് ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ആലപ്പുഴ രൂപത വികാരി ജനറൽ ഡോ. ജോയ് പുത്തൻവീട്ടിൽ കാർമികനാകും. ഫാ.തോമസ് മാണിയാപൊഴിയിൽ സഹകാർമ്മികനാകും. 5.30ന് തിരുന്നാൾ പ്രദക്ഷിണം. 15ന് എട്ടാമിടം. വൈകിട്ട് 3.30ന് തിരുന്നാൾ ദിവ്യബലിക്ക് ഫാ.യേശുദാസ് കൊടിവീട്ടിൽ കാർമ്മികനാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം. രാത്രി 12ന് കൊടിയിറക്കം, തിരുനട അടയ്ക്കൽ. വാർത്തസമ്മേളനത്തിൽ ഫാ.ജോസ് ലാഡ് കോയിൽപ്പറമ്പിൽ, ഫാ.സെബാസ്റ്റ്യൻ വലിയവീട്ടിൽ, കെ.ഒ.മൈക്കിൾ കാക്കരിയിൽ, എ.എക്‌സ്.ബേബി അരേശ്ശേരിൽ, വി.സി.ഉറുമീസ് എന്നിവർ പങ്കെടുത്തു.