
അമ്പലപ്പുഴ: ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു.ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റി, സോഷ്യൽ ജസ്റ്റിസ് സെൽ, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ ഗവ.കോളേജിൽ ജില്ലാ നിയമ സേവന അതോറിറ്റി സീനിയർ സിവിൽ ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ആർ.ജി.അഭിലാഷ് കുമാർ അദ്ധ്യക്ഷനായി . അഡ്വ. പൂജാ സുരേഷ് ക്ളാസ് നയിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ.ഒ.അബിൻ, അമ്പലപ്പഴ ഗവ.കോളേജ് സോഷ്യൽ ജസ്റ്റിസ് സെൽ കൺവീനർ അസി.പ്രൊഫ: ജി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.