ambala

അമ്പലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2 ദിവസങ്ങളിലായി നടന്ന ജില്ലാ സർഗ സമന്വയം സമാപിച്ചു. പുന്നപ്ര ഗവ. ജെ .ബി. സ്കൂളിൽ നടന്ന സമാപന സമ്മേളന ഉദ്ഘാടനവും, സമ്മാനദാനവും എച്ച് .സലാം എം എൽ. എ നിർവഹിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശൻ, ആലപ്പുഴ എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. സുനിൽ മാർക്കോസ്, വിദ്യാരംഗം ജില്ലാ കോ ഓർഡിനേറ്റർ ശ്രീലേഖാ മനോജ്, എൽ .വിഷ്ണുപ്രിയ, സോണിയ, ജോൺസൺ ജോസ് എന്നിവർ സംസാരിച്ചു.