
കായംകുളം: കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂൾ ഫെഡറേഷൻ ഒഫ് അസോസിയേഷൻസ് ഒഫ് പ്രൈവറ്റ് സ്കൂൾസ് ഇന്ത്യ ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
കൊച്ചി ശ്രീഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഡോ.പി പദ്‌മകുമാർ, പ്രിൻസിപ്പൽ ഡോ.എസ്.ബി ശ്രീജയ എന്നിവർ ചേർന്ന് മുൻ ഡി.ജി.പിയും കൊച്ചി വാട്ടർ മെട്രോ ചെയർമാനുമായ ലോകനാഥ ബഹ്റയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ചെയർമാൻ ജഗത്സിംഗ് ധുരി ,ചണ്ഡിഗഢ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ.ആർ.എസ്.ബാവ , കേരള സി.ബി.എസ്.ഇ മാനേജ്മെന്റ് അസോ.സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ പിള്ള , ശ്രീനാരായണ സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, ട്രഷറർ പ്രൊഫ.ടി.എം. സുകുമാര ബാബു, പി.ടി.എ പ്രസിഡന്റ് എസ്. നാരായണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസം, കലാ കായിക രംഗങ്ങളിലെ മികവ്, പാരിസ്ഥിതിക പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ പരിഗണിച്ച് 2024 ലെ സ്റ്റേറ്റ് അക്കാഡമിക് എക്സലൻസ് , സോഷ്യൽ വർക്ക് എക്സലൻസ് എന്നീ രണ്ട് അവാർഡുകളാണ് കരസ്ഥമാക്കിയത്.