കായംകുളം :പുല്ലുകുളങ്ങര ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ പറഎഴുന്നള്ളത്ത് 30 ന് രാവിലെ ഏഴിന് കൈനീട്ടപ്പറയോടെ ആരംഭിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ഡി.അയ്യപ്പൻ, സെക്രട്ടറി സുരേഷ് രാമനാമഠം എന്നിവർ അറിയിച്ചു.
8.30മുതൽ കരകളിൽ എഴുന്നള്ളത്ത് കരുവറ്റുംകുഴിയിൽ ആരംഭം കുറിക്കും.ഡിസംബർ 1,2 തീയതികളിൽ രാമപുരം ,മുതുകുളം 4 ന് വേരുവള്ളിഭാഗം 5ന് മലമേൽ ഭാഗം 8,9 ന് കണ്ണമ്പള്ളി ഭാഗം11,12 ന് കീരിക്കാട് തെക്ക് 15,16,18,19 കണ്ടല്ലൂർ തെക്ക് 22,2329,30 കണ്ടല്ലൂർ വടക്ക് ജനുവരി 1,2,5,6 പുതിയവിള തെക്ക് 8,15 പുതിയവിള വടക്ക് 9,10,16 മുതുകുളംഎന്നിങ്ങനെയാണ് പറ എഴുന്നള്ളത്ത് ക്രമീകരിച്ചിരിക്കുന്നത് . 26-ാം ദിവസത്തെ എഴുന്നള്ളത്ത് 2025 ജനുവരി 16ന് അകത്തെഴുന്നള്ളത്തോടെ സമാപിക്കും.