കായംകുളം: ഹിന്ദു ഐക്യവേദി ദേവികുളങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് നടന്നു. ചടങ്ങിൽ സമിതി ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പ്രഗത്ഭൻ,സമിതി ജനറൽ സെക്രട്ടറി ജിമോൻ ശ്രാവണം ,മേഖല വർക്കിംഗ് പ്രസിഡന്റ് ജനാർദ്ദനൻ പിള്ള , ചന്ദ്രശേഖരൻ പിള്ള ,ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആർ. രാജേഷ്, പ്രശാന്ത് എന്നിവർ സംസാരിച്ചു.