കായംകുളം: കാപ്പാ കേസ് പ്രതിയായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന് ജാമ്യത്തിന് വേണ്ടി, വ്യാജ രേഖ ചമച്ച് കോടതിയെ കബളിപ്പിച്ച ദേവികുളങ്ങര പഞ്ചായത്ത് അംഗം ശ്യാമ വേണു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഇ.ശ്രീദേവി, മിനിമോഹൻ ബാബു, ലീനാ രാജു, ബിജു ഡേവിഡ്, എസ്. ബിന്ദിഷ്, സുശീല വിശ്വംഭരൻ, അഖിൽ രാജ്, രാജേഷ് ചന്നഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.