
ആലപ്പുഴ: ആലപ്പുഴ നഗരസഭ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സമഗ്ര മട്ടുപ്പാവ് കൃഷിക്ക് തുടക്കമായി. മട്ടുപ്പാവിലെ ഒഴിഞ്ഞു കിടക്കുന്ന ഇടം കൃഷിക്കായി പ്രയോജനപ്പെടുത്തി ഹരിത ഭവനങ്ങളാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ അംഗങ്ങളായ 50 പേർക്കാണ് ആദ്യഘട്ടത്തിൽ ആനുകൂല്യം ലഭ്യമാക്കുക. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോർഡിനേറ്റർ സുരമ്യ പദ്ധതി വിശദീകരണം നടത്തി. ആലപ്പുഴ സൗത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ ഷീല മോഹൻ, മെമ്പർ സെക്രട്ടറിമാരായ അമ്പിളി, നിഷ, വൈസ് ചെയർപേഴ്‌സൺ രതി എന്നിവർ സംസാരിച്ചു. നോർത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ സോഫിയ അഗസ്റ്റ്യൻ സ്വാഗതവും മെമ്പർ സെക്രട്ടറി അമ്പിളി നന്ദിയും പറഞ്ഞു.