
ആലപ്പുഴ : ലജ്നത്തുൽ മുഹമ്മദിയ എൽ.പി സ്‌കൂളിൽ ദേശീയ ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി സെമിനാർ നടത്തി.. പ്രധാന അദ്ധ്യാപകൻ അബ്ദുൽ മാഹിൻ റഷീദ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.എസ്.സുൽഫത്ത് വിഷയാവതരണം നടത്തി. എസ്.ആർ.ജി കൺവീനർ സഹീറ മോഡറേറ്ററായി. സ്‌കൂൾ ലീഡർ ഹാദിയ നസ്രിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. അദ്ധ്യാപകരായ സജ്ന കാസിം, എ.എം മുഹമ്മദ് ശാഫി, അൻസില സലാം, സജ്ജാദ് റഹ്മാൻ, നസ്നി, ജയലക്ഷ്മി, ആമിന, മുഹ്സിന, ഷെമീന എന്നിവർ സംസാരിച്ചു.