
മാന്നാർ: 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൾ ലത്തീഫ്, ഡി.സി.സി സെക്രട്ടറി സണ്ണി കോവിലകം, കെ.ബി യശോധരൻ, ജോജി ചെറിയാൻ, സുജ ജോഷ്വാ, ബാലചന്ദ്രൻ നായർ, ഉഷാഭാസി, മധു പുഴയോരം, ഹരി കുട്ടമ്പേരൂർ, ചിത്രാ എം.നായർ, പ്രദീപ് ശാന്തിസദൻ, അജിത്ത് ആർ.പിള്ള, ബിനു സി.വർഗീസ്,ടി.കെ.രമേശ്, പി.ജി.എബ്രഹാം, ഹരീന്ദ്രകുമാർ ആര്യമംഗലം, ഗണേഷ് ജി.മാന്നാർ എന്നിവർ സംസാരിച്ചു.