
ചാരുംമൂട്: സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ചാരുംമൂട് ഏരിയാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രണ്ടു ദിവസങ്ങളിലായി താമരക്കുളത്താണ് സമ്മേളനം നടക്കുന്നത്. 27 ന് രാവിലെ 9 ന് തമ്പുരാൻ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് കലാസന്ധ്യയും നടക്കും. 28 ന് രാവിലെ 9 ന് പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് 3.30 ന് റെഡ് വോളന്റിയർ പരേഡും പ്രകടനവും നടക്കും. 5 ന് താമരക്കുളം ജംഗ്ഷനിൽ സജ്ജമാക്കിയിട്ടുള്ള സീതാറാം യച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. ഏരിയാകമ്മിറ്റിയംഗങ്ങളടക്കം 144 പ്രതിനിധകൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഏരിയാ സെക്രട്ടറി ബി.ബിനു, സ്വാഗത സംഘം ചെയർപേഴ്സൺ ജി.രാജമ്മ, കൺവീനർ ബി.പ്രസന്നൻ എന്നിവർ അറിയിച്ചു.