
ബുധനൂർ: പെരിങ്ങിലിപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ ആനക്കൊട്ടിലിന് ശിലയിട്ടു. ക്ഷേത്രം തന്ത്രി തിരുവല്ല കുഴിക്കാട്ടില്ലം അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ശിലാസ്ഥാപനം നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി പ്രമോദ് നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കണക്കുകൾ പ്രകാരമാണ് ആനക്കൊട്ടിലിന്റെ നിർമ്മാണം. മാനേജിംഗ് ട്രസ്റ്റി എ.കെ.രഘുനാഥ പിള്ള, സെക്രട്ടറി എം.രാജാഗോപാൽ, നിർമ്മാണ സമിതി കൺവീനർ, ടി.കെ രഘുനാഥൻ എന്നിവർ നേതൃത്വം നൽകി. പെരുമ്പാറമഠം എൻ.വാസുദേവർ, ട്രസ്റ്റ് അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ, കുത്തിയോട്ട സമിതി പ്രവർത്തകർ, ഭക്തജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.