udf

ആലപ്പുഴ: ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭരണഘടനയെ കേന്ദ്ര ഭരണാധികാരികൾ തകർക്കുകയാണെന്ന് കേരള കോൺഗ്രസ് എക്‌സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് പറഞ്ഞു. യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ സി.കെ.ഷാജി മോഹൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി ലംബോദരൻ മുഖ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് , യു.ഡി.എഫ് കൺവീനർ ബി.രാജശേഖരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, എ.എം.നസീർ , ഷാനിമോൾ ഉസ്മാൻ, ജേക്കബ് എബ്രഹാം , ബാബു വലിയവീടൻ , എ.നിസാർ, ഡി.സുഗതൻ, ആർ.ചന്ദ്രൻ, കളത്തിൽ വിജയൻ, അഹമ്മദ് അമ്പലപ്പുഴ, മേടയിൽ അനിൽകുമാർ, സുബ്രഹ്‌മണ്യദാസ്, സഞ്ജീവ് ഭട്ട്, തോമസ്സ്.എം.മാത്തുണ്ണി, നെടുമുടി ഹരികുമാർ, എച്ച്.ബഷീർ കുട്ടി, ഇ.സമീർ, എം.ജെ.ജോബ് എന്നിവർ സംസാരിച്ചു.