
എരമല്ലൂർ : എരമല്ലൂർ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 156 കായികതാരങ്ങളെ പങ്കെടുപ്പിച്ച് 12 ഫ്രാഞ്ചൈസികളായി നവംബർ 17 മുതൽ 24 വരെ തീയതികളിലായി നടന്ന മൂന്നാമത് ക്രിക്കറ്റ് ലീഗിൽ എരമല്ലൂർ ശ്യാംകുമാർ നയിച്ച റെഡ് ടൈഗേഴ്സ് ജേതാക്കളായി . ഗ്ളോബൽ ട്രേഡേഴ്സ് ചന്തിരൂർ സ്പോൺസർ ചെയ്ത എവറോളിം ട്രോഫിയും 35,000 രൂപ ക്യാഷ് പ്രൈസും വിജയികൾക്ക് സമ്മാമായി നൽകി. എരമല്ലൂർ അമൽ ഡെന്റൽ ക്ലിനിക് എം.ഡി.ഡോ.സാവിയോ അലക്സാണ്ടർ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ കെ.എം.അനൂപ് അദ്ധ്യക്ഷത വഹിച്ചു.