dv

മുഹമ്മ: കായിപ്പുറം ഗവ.ആസാദ് മെമ്മോറിയൽ എൽ.പി സ്‌കൂളിന് മന്ത്രി പി. പ്രസാദ് വഴി ലഭ്യമാക്കിയ 1.5 കോടി രൂപയുടെ സ്‌കൂൾ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ്. ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി, സി .ഡി. വിശ്വനാഥൻ,നസീമ ടീച്ചർ,വിനോമ്മ രാജു, എസ്. മിനിമോൾ , സജി കുമാർ,ഇ. ടി. രമണൻ,എൻ. ആർ. മോഹിത്ത്,ശൈലജ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.