മാന്നാർ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ വിഭജിച്ചുള്ള കരട് വിജ്ഞാപനത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ 'മാന്നാർ ടൗൺ' വാർഡ് 'പരുമല' എന്നാക്കിയതിൽ ബി.ജെ.പി പ്രതിഷേധിച്ചു. ടൗൺ വാർഡ് പരുമല എന്നത് മാറ്റി മാന്നാർ എന്ന് തിരുത്തണമെന്നും ഇതിനെതിരെ പരാതി നൽകുമെന്നും ബി.ജെ.പി മന്നാർ പഞ്ചായത്ത് കമ്മിറ്റി കിഴക്കൻ ഏരിയ കമ്മിറ്റി പ്രസിഡന്റ് സജീഷ് തെക്കേടം, പടിഞ്ഞാറൻ ഏരിയ കമ്മിറ്റി പ്രസിഡന്റ് സുജിത്ത് വിഷവർശേരിക്കര എന്നിവർ പറഞ്ഞു. മാന്നാർ ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ പുനർനിർണയം നടത്തിയിരിക്കുന്നത് സി.പി.എമ്മിന് സഹായകരമായ നിലയിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നും ബി.ജെ.പി ആരോപിച്ചു.

മാന്നാർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ 'മാന്നാർ ടൗൺ' വാർഡ് 'പരുമല' എന്നാക്കിയതിനെതിരെ ജില്ലാ കളക്ടർക്ക് സാമൂഹ്യ പ്രവർത്തകൻ സഹായി ബഷീർ പരാതി നൽകി.