മാവേലിക്കര: രാജാ രവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്സിലെ നാലാം വർഷ അപ്പ്ളൈഡ്‌ ആർട്ട് വിദ്യാർത്ഥികളുടെ ഫോട്ടോഗ്രാഫി പ്രദർശനം 'ചിയറോസ്‌ക്യൂറോ' ആരംഭിച്ചു. പ്രദർശനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മനോജ് വൈലൂർ ഉദ്ഘാടനം ചെയ്തു. അപ്പ്ളൈഡ്‌ ആർട്ട് ഡിപ്പാർട്ട്മെന്റ് മേധാവി അനിരുദ്ധൻ അദ്ധ്യക്ഷനായി. ചടങ്ങിൽ അദ്ധ്യാപകരായ പ്രൊഫ.പുഷപശരൻ, ബിനോയ് മോഹൻദാസ്, ലിൻസി സാമുവൽ, ശാക്കിർ കെ.എ, റോബർട്ട് വി.ജെ, പ്രകാശൻ കെ.എസ്, വിദ്യാർത്ഥി പ്രതിനിധികളായ ഗൗരി, ആദിത്യൻ, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.

കോളേജ് അങ്കണത്തിലെ രാമവർമ്മ രാജാ ആർട്ട് ഗാലറിയിൽ ആരംഭിച്ച പ്രദർശനത്തിൽ പോർട്രൈറ്റ്, സ്റ്റിൽ ലൈഫ് വിഭാഗങ്ങളിലായി നാല്പതോളം ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രദർശനം ഡിസംബർ 2ന് അവസാനിക്കും.