മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനയുടെ 75-ാം വാർഷിക സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, ജനറൽ സെക്രട്ടറിമാരായ കെ.എൻ.മോഹൻലാൽ, എം.കെ.സുധീർ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, നഗരസഭ വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണ കുമാരി, വേണു പഞ്ചവടി, കുറത്തികാട് രാജൻ, എസ്.വൈ.ഷാജഹാൻ, ജി.ഗോപകുമാർ, കെ.കേശവൻ, സജീവ് പ്രായിക്കര സണ്ണി തടത്തിൽ, രാജു പുളിന്തറ, എൻ.മോഹൻദാസ്, ചിത്രാമ്മാൾ, രമേശ് ഉപ്പാൻസ്, രാമചന്ദ്രകുറുപ്പ് ,സി.അനിത, അനിത വിജയൻ, ഉമാദേവി ഇടശ്ശേരിൽ, സക്കീർ ഹുസൈൻ, രാധാകൃഷ്ണപിള്ള, ജി.രാമദാസ്, പി.രാമചന്ദ്രൻ, പ്രകാശ് സരോവരം, കെ.ഗോപി, അജയകുറുപ്പ്, പ്രസന്ന ബാബു, മനസ്സ് രാജൻ തുടങ്ങിയവർ സംസാരിച്ചു.