അരൂർ:ചന്തിരൂർ പഴയപാലത്തിൽ റോഡിലേക്ക് ചാഞ്ഞുകിടന്ന അപകട ഭീഷണിയായ മരങ്ങൾ കോൺഗ്രസ് അരൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടി മാറ്റി. ചന്തിരൂർ പഴയപാലത്തിൽ റോഡിലേക്ക് മരങ്ങൾ വളർന്ന് നിന്ന് ഗതാഗത തടസം ഉണ്ടാകുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണപ്രവൃത്തികൾ നടക്കുന്നതിനാൽ വാഹനങ്ങൾ ഭൂരിഭാഗവും പഴയറോഡിലൂടെയാണ് നിലവിൽ സഞ്ചരിക്കുന്നത്. അപകടങ്ങൾക്ക് കാരണമാകുന്ന രീതിയിലായിരുന്നു മരങ്ങൾ റോഡിലേക്ക് വളർന്ന് നിന്നിരുന്നത്. മരങ്ങൾ വെട്ടി മാറ്റണമെന്ന് നിരവധി തവണ അധികാരികളോട് ആവശ്യപ്പെട്ടിട്ടും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ മരങ്ങൾ വെട്ടി മാറ്റിയത്.മണ്ഡലം പ്രസിഡന്റ് പി.എ.അൻസാർ, മറ്റ് ഭാരവാഹികളായ എം.ജി.മധു,കെ.എം.അബ്ദുള്ള ,ഇബ്രാഹിം, സഹീദ് ,ബനാം, ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി.