aseem

ആലപ്പുഴ: വള്ളികുന്നം, കായംകുളം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, ലഹരിക്കടത്ത് അടക്കം ഏഴ് കേസുകളിൽ പ്രതിയായ വള്ളികുന്നം കാരായ്മ അസീം മൻസിലിൽ ചൊറി എന്നു വിളിക്കുന്ന അസീമിനെ വള്ളികുന്നം പൊലീസ് കാപ്പാ നിയമ പ്രകാരം പിടികൂടി കരുതൽ തടങ്കലിൽ അടച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നിർദ്ദേശ പ്രകാരം വള്ളികുന്നം സി.ഐ ടി.ബിനുകുമാർ, വള്ളികുന്നം എസ്.ഐ കെ.ദിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ആർ.ജിഷ്ണു, എ.അബ്ദുൾ ജവാദ്, അഖിൽ കുമാർ, എസ്.ബിനു, ബി.ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.