hsj

ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലിക്ക് ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് പിടിയിലായത്. വീടിന് സമീപമുള്ള വഴിയിൽ നിന്ന വീട്ടമ്മയെ ഇയാൾ ആക്രമിക്കുകയായിരുന്നു. കോടാലിക്ക് മൂർച്ചയില്ലാത്തതിനാലും മർദ്ദനത്തിനിടെ കോടാലിയുടെ പിടിയുടെ ഭാഗം മാത്രം ദേഹത്ത് കൊണ്ടതിനാലുമാണ് വീട്ടമ്മ രക്ഷപ്പെട്ടത്. സമീപത്തുണ്ടായിരുന്ന യുവാക്കളാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പിന്നീട് തൃക്കുന്നപ്പുഴ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.

നാട്ടുകാരെയും സ്ത്രീകളെയും ആക്രമിച്ചതിന് മുമ്പും രാജനെതിരെ കേസെടുത്തിട്ടുണ്ട്. ദിവസവും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്ന സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.