
ചേർത്തല:സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി വൈകിട്ട് ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ പിന്തുടർന്നു ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്കു ആറു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു.ചേർത്തല പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ തൃച്ചാറ്റുകുളം ഇല്ലത്ത് നികർത്ത് വീട്ടിൽ സബിൻ (26) നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ ) ജഡ്ജി ശിക്ഷിച്ചത്.
2018 ഫെബ്രുവരിയിലാണ് സംഭവം. ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം സ്റ്റേഷൻ ഓഫീസറായിരുന്ന വി.പി.മോഹൻലാൽ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയനും അഡ്വ.വി.എൽ.ഭാഗ്യലക്ഷ്മിയും ഹാജരായി.