ചേർത്തല:സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ ഡിസംബർ 20 മുതൽ 28 വരെ നടക്കുന്ന കരപ്പുറം കാർഷിക കാഴ്ചകളുടെ സ്വാഗതസംഘ രൂപീകരണയോഗം ചേർത്തല ടൗൺ ഹാളിൽ നടന്നു.മന്ത്രി പി.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി.ശശികല,സ്വപ്ന സാബു,ഓമന ബാനർജി,കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ സഞ്ജു സൂസൻ,സ്‌പൈസസ് ബോർഡ് ചെയർമാൻ രാജശേഖരൻ,ജില്ലാ കൃഷി ഓഫീസർ സി.അമ്പിളി എന്നിവർ സംസാരിച്ചു.രക്ഷാധികാരികളായി മന്ത്രി പി. പ്രസാദ്,കെ.സി.വേണുഗോപാലൽ എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി,കെ.പ്രസാദ്,ജി.വേണുഗോപാൽ,ആർ.നാസർ,ടി.ജെ ആഞ്ചലോസ്,പി. ഷാജിമോൻ,ചെയർമാനായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ,വൈസ് ചെയർമാൻമാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ്.ശിവപ്രസാദ്,ആർ.മഹിളാമണി,ടി.ടി.ജിസ്‌മോൻ,എൻ ആർ . ബാബുരാജ്,ജലജാചന്ദ്രൻ,എൻ.ബി ഷിബു,വി.ടി.ജോസഫ്,ടി.പി.സതീശൻ ജനറൽ കമ്മിറ്റി കൺവീനർ സി.അമ്പിളിയെയും മറ്റ് ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു