കുട്ടനാട് : പുളിങ്കുന്ന് ആൽത്തറ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിസംബർ 20ന് എസ്.എൻ.ഡി.പി യോഗം പുളിങ്കുന്ന് 5ാം നമ്പർ ശാഖ ഗുരുക്ഷേത്രാങ്കണത്തിൽ ശ്രിനാരായണ ധർമ്മപ്രബോധനവും ധ്യാനവും കുടുംബൈശ്വര്യ പുജയും നടക്കും. സ്വാമി ശിവബോധാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും
രാവിലെ 7ന് ഗുരുപൂജയും സമൂഹപ്രാർത്ഥനയും. 8.30ന് സ്വാമി ശിവബോധാനന്ദയെ പുർണ്ണകുംഭം നൽകി സ്വീകരിക്കും തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും . ശാഖായോഗം പ്രസിഡന്റ് ഡി. സനൽകുമാർ വിരുവിൽ വൃന്ദാവനം അദ്ധ്യക്ഷത വഹിക്കും. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ധ്യാനസന്ദേശം നൽകും. 10ന് ശ്രിനാരായണ ധർമ്മ പ്രബോധനവും ധ്യാനവും. ഉച്ചയ്ക്ക് 12.30ന് മംഗളാരതി, ഗുരുപൂജ, മഹാപ്രസാദ വിതരണം. വൈകിട്ട് 4ന് മഹാസർവ്വൈശ്വര്യ പൂജ. ശാഖായോഗം സെക്രട്ടറി പി സജീവ് ചിറയിൽ സ്വാഗതവും ആൽത്തറ കൂട്ടായ്മ അംഗം പി.കെ .ബേബിച്ചൻ നന്ദിയും പറയും .