കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് ശ്രീ കുറക്കാവ് ദേവീക്ഷേത്രത്തിലെ അയ്യപ്പസത്രം ഡിസംബർ 1 ന് ആരംഭിക്കും. സത്രത്തിന് മുന്നോടിയായി സത്രശാലയിലേക്കുള്ള അയ്യപ്പജ്യോതി പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ നിന്ന് 30 ന് രാവിലെ 8 ന് തെളിച്ച് നിരവധി ക്ഷേത്രങ്ങൾ കടന്ന് വൈകിട്ട് 6 ന് കുറക്കാവ് സത്രശാലയിൽ എത്തിച്ചേരും. 6.30 ന് അയ്യപ്പസത്രശാലയുടെ ഉദ്ഘാടനം കോവിൽ മല രാജാവ് രാമൻരാജ മന്നാൻ നിർവ്വഹിക്കും. സത്രശാല ഭദ്രദീപ പ്രകാശനം ക്ഷേത്രം തന്ത്രി ക്ടാക്കേട്ട് ഇല്ലം നീലകണ്ഠൻ പോറ്റി നിർവ്വഹിക്കും.ആഴിപൂജ, ആഴനടനം, കർപ്പൂരാഴി, വേട്ടക്കൊരുമകൻ പൂജ, പന്തീരം നാളികേരം ഉടയ്ക്കൽ തുടങ്ങിയ ചടങ്ങുകൾ സത്രത്തിന്റെ ഭാഗമായി നടക്കും. ഡിസംബർ 5 ന് അയ്യപ്പസത്രം സമാപിക്കും.