ആലപ്പുഴ: എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ .പി അബ്ദുൽ ഹകീം അസ്ഹരി നയിക്കുന്ന 'മാനവ സഞ്ചാരം' നാളെ ജില്ലയിലെത്തും. കല്ലുപാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് മുല്ലയ്ക്കൽ തെരുവിലൂടെ നഗര ചത്വരത്തിൽ സമാപിക്കും. 5ന് നഗര ചത്വരത്തിൽ മാനവസംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മാന്നാർ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന ജനറൽസെക്രട്ടറി ഡോ. എ.പി.അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും.

വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ അബ്ദുർ റഹീം സഖാഫി, സയ്യിദ് എച്ച്.അബ്ദുന്നാസിർ തങ്ങൾ, ഹുസൈൻ മുസ്‌ലിയാർ കായംകുളം, ജുനൈദ് എം.സാലിഹ്, എച്ച്.എം ശമീറലി സഖാഫി എന്നിവർ പരിപാടി വിശദീകരിച്ചു.