അമ്പലപ്പുഴ: പുന്നപ്ര പറവൂരിൽ 29, 30 തീയതികളിൽ നടക്കുന്ന സി.പി. എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. ജി .ശിവശങ്കരൻ നഗറിൽ (പറവൂർ ഇ. എം .എസ് കമ്മ്യൂണിറ്റി ഹാൾ) ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ 10 ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള 100 പ്രതിനിധികളും 20 ഏരിയ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും.
ഇന്ന് വൈകിട്ട് 5 ന് സ്വാഗത സംഘം ചെയർമാൻ എച്ച്. സലാം എം.എൽ.എ പതാക ഉയർത്തും.നാളെ രാവിലെ 10 ന് പ്രതിനിധി സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ് .സുജാത ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകിട്ട് 4 ന് റാലിയും പരേഡും അറവുകാട് ക്ഷേത്ര മൈതാനിക്ക് തെക്കുഭാഗത്തെ കണ്ണമ്പള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. വൈകിട്ട് 5 ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയേറ്റംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.