s

അമ്പലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ വിജയലക്ഷ്മിയെന്ന യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതിയായ അ​മ്പ​ല​പ്പു​ഴ​ ​ക​രൂ​ർ​ ​പു​തു​വ​ൽ​ ​ജ​യ​ച​ന്ദ്ര​നെ​ ​(53​)​ ഇന്ന് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കും. തുടർഅന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ അമ്പലപ്പുഴ പൊലീസ് കോടതിയിൽ നൽകും.

കേസിന്റെ എഫ്.ഐ.ആറും സി.ഡി ഫയലുകളും കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴ പൊലീസിന് കൈമാറിയിരുന്നു. കരുനാഗപ്പള്ളി​ ​കു​ല​ശേ​ഖ​ര​പു​രം​ ​കൊ​ച്ചു​മാ​മ്മൂ​ടി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ച്ചിരുന്ന​ ​വി​ജ​യല​ക്ഷ്മി​ക്ക് (48) മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് എഫ്.ഐ.ആറിൽ. വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. ജയചന്ദ്രനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ കൊലപ്പെടുത്താനുപയോഗിച്ച ആയുധവും വിജയലക്ഷ്മിയുടെ ആഭരണങ്ങളും ഉൾപ്പെടെ കണ്ടെത്താനാവുകയുള്ളൂ.