
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പൊതുവിലും മറ്റിടങ്ങളിൽ ഭാഗികമായും അനുഭവപ്പെടുന്ന ശുദ്ധജല ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട് വാട്ടർ അതോറിറ്റി ആലപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിന് മുന്നിൽ ജനപ്രതിനിധികൾ സമരം നടത്തി. നിരവധി തവണ പ്രശ്നം ചൂണ്ടികാട്ടിയെങ്കിലും, വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും സത്വരമായ ഇടപെടൽ ഉണ്ടാകാത്തതിനെത്തുടർന്നായിരുന്നു സമരം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ സമരം തൽക്കാലികമായി അവസാനിപ്പിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും സമരംനടത്തുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, ർംഗങ്ങളായ എൻ.കെ .ബിജുമോൻ, സുലഭ ഷാജി, ഗീതാ ബാബു ,ജെ.സിന്ധു, പി.പി. ആന്റ് ണി, അജയഘോഷ്, ആർ. രജിമോൻ എന്നിവർ പങ്കെടുത്തു.