
ആലപ്പുഴ: ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 30ന് ഉച്ചക്ക് 2.30ന് തോണ്ടൻകുളങ്ങര ഗൗരി റെസിഡൻസിയിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എച്ച്.സലാം എം.എൽ.എ മുഖ്യാതിഥിയാകും. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം വി.ബി.അശോകൻ, കൗൺസിലർ രാഖി രതികുമാർ തുടങ്ങിയവർ പങ്കെടുക്കും. ക്ഷേമനിധി അംഗങ്ങൾ അംഗത്വ പാസ് ബുക്കുമായി എത്തിച്ചേർന്ന് യൂണിഫോം കൈപ്പറ്റണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു.