ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതി നിർവഹണ യൂണിറ്റിന്റെ കീഴിൽവരുന്ന മാവേലിക്കര ബ്ലോക്കിലെ കൈവള്ളി-ജംഗ്ഷൻ കുരിശ്ശുമൂട് റോഡിൽ, കുറത്തികാട് ഹൈസ്‌കൂൾ ജംഗ്ഷൻ മുതൽ തട്ടാശ്ശേരിമുക്ക് വരെയുള്ള ഭാഗത്തെ കലുങ്ക്, ക്രോസ് ഡ്രെയിൻ എന്നിവയുടെ പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഡിസംബർ 28 വരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.