
ആലപ്പുഴ : രചനാ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുന്നതോടെ കായംകുളം കലോത്സവത്തിന്റെ ആരവത്തിലേക്ക് നീങ്ങും.നാളെയാണ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. കലവറയിൽ പാലുകാച്ചൽ ചടങ്ങ് ഇന്നലെ നടന്നു. ഇന്നാണ് കലോത്സവ വിളംബര ജാഥ. നാളെ രാവിലെ 9.30ന് പ്രധാനവേദിയായ കായംകുളം ഗവ.ഗേൾസ് എച്ച്.എസ്.എസിൽ മന്ത്രി വി.ശിവൻകുട്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയാകും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത സ്വാഗതം പറയും. കായംകുളം നഗരസഭാദ്ധ്യക്ഷ പി.ശശികല മുഖ്യപ്രഭാഷണം നടത്തും. കെ.സി.വേണുഗോപാൽ എം.പി, എം.എൽ.എമാരായ രമേശ് ചെന്നിത്തല, എം.എസ്.അരുൺകുമാർ, പി.പി.ചിത്തരഞ്ജൻ എന്നിവർ വിശിഷ്ടാതിഥികളാകും. ഡിസംബർ മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് സമ്മാനദാനം നിർവഹിക്കും.
ആകെയുള്ള 316 ഇനങ്ങളിൽ ആറായിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കായംകുളം എസ്.എൻ വിദ്യാപീഠം ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ദിവസവും മൂവായിരംപേർക്ക് ഭക്ഷണത്തിനുള്ള സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഊട്ടുപുരയുടെ പാലുകാച്ചൽ കായംകുളം നഗരസഭാദ്ധ്യക്ഷ പി.ശശികല നിർവഹിച്ചു. ഫുഡ്കമ്മിറ്റി ചെയർമാൻ എ.പി.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കൺസിലർമാരായ ബിദു രാഘവൻ, ലേഖ സോമരാജൻ, റെജി മാവനാൽ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത്, എസ്.എൻ. വിദ്യാപീഠം സ്‌കൂൾ മാനേജർ ഡോ.പത്മകുമാർ, പ്രിൻസിപ്പൽ കെ.ആർ.വിശ്വംഭരൻ, ഫുഡ് കമ്മിറ്റി കൺവീനർ ഉദയകുമാർ, സബ് കമ്മിറ്റി കൺവീനർമാരായ മെഹറലി അമാൻ, വി.ആർ.ബീന, ഡോ.അനസ്, അദ്ധ്യാപക സംഘടനാനേതാക്കളായ ബി.ബിജു, കെ,എൻ,അശോക് കുമാർ, കെ.രഘുകുമാർ, ഐ.ഹുസൈൻ, എ.മുജീബ് തൗഫീഖ്, അനസ്.എം.അഷറഫ്, എസ്.അമ്പിളി, രാജീവ് കണ്ടല്ലൂർ, പ്രമോദ്, തനൂജ, ഷേർളി, രാജേഷ്, മധുലാൽ മനോജ്, പി.എ. കുഞ്ഞുമോൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.