
ആലപ്പുഴ:ജില്ലാ പഞ്ചായത്ത് ഫാഷൻ ടെക്‌നോളജി രംഗത്ത് പ്രതിഭകളെ വാർത്തെടുക്കുന്ന സാങ്കേതിക സ്ഥാപനത്തിന്റെ പുതിയ മന്ദിരം പ്രവർത്തനമാരംഭിച്ചു. ദശാബ്ദങ്ങളായി അസൗകര്യങ്ങൾ നിറഞ്ഞ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്..എച്ച് സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ഉന്നത വിജയികളായ വിദ്യാർത്ഥികളെ വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അനുമോദിച്ചു.
എ.സ്വരൂപ്, കെ.ആർ.ദീപ, ബിനു ഐസക് രാജു, ആർ.റിയാസ് എന്നിവർ സംസാരിച്ചു