ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വം ഗുരുദേവ ക്ഷേത്രത്തിൽ മുടക്കം കൂടാതെ 26വർഷമായി പ്രതിമാസ ചതയദിന പ്രാർത്ഥന ചടങ്ങിന് നേതൃത്വം നൽകിവരുന്ന ബേബി പാപ്പാളിയെ കണിച്ചുകുളങ്ങര ദേവസ്വം ആദരിച്ചു. കണിച്ചുകുളങ്ങര ദേവസ്വം സ്കൂളിന്റെ ശതാബ്ദിയുടെയും ഗുരുദേവ മന്ദിരത്തിലെ 50-ാം വർഷികത്തിന്റെ ഭാഗമായി നടന്ന സമ്മേളന വേദിയിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉപഹാരം നൽകി. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റും യോഗം ജനറൽ സെക്രട്ടറിയാമായ വെള്ളാപ്പള്ളി നടേശൻ, ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, ട്രഷറർ സ്വാമിനാഥൻ ചള്ളിയിൽ, മാനേജർ മുരുകൻ പെരക്കൽ എന്നിവർ പങ്കെടുത്തു.