
ഹരിപ്പാട്: വാർഡുകളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിഷന്റെ മാനദന്ധങ്ങൾ പൂർണ്ണമായും കാറ്റിൽ പറത്തി ഒരു പറ്റം ഉദ്യോഗസ്ഥൻമാരെ ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിതമായി അട്ടിമറിച്ചിരിക്കുകയാണെന്നും അതിനെതിരെ അപ്പിൽ കൊടുക്കുമെന്നും രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ധീൻ കായിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, കെ.പി.സി.സി നിർവ്വാഹക സമിതിയംഗം അഡ്വ. കോശി എം.കോശി, എ. കെ. രാജൻ, എം. കെ വിജയൻ, ജോൺ തോമസ്, എസ്. ദിപു , മുഞ്ഞിനാട്ട് രാമചന്ദ്രൻ അഡ്വ.വി.ഷുക്കൂർ, ജേക്കബ് തമ്പാൻ, ബിനു ചുള്ളിയിൽ, എം.ആർ.ഹരികുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.