s

ആലപ്പുഴ : കൃഷിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി കുട്ടനാട്ടുകാരുടെ സംഘടിത സമരം അനിവാര്യമാണെന്ന് സംസ്ഥാന നെൽ​​ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.ഇന്ന് നേരിടുന്ന കാർഷിക പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി കൂടിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോട്ടുങ്കൽ ജോർജ് ജോസഫ് വിഷയാവതരണം നടത്തി. എം. ഇ. ഉത്തമക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജോമോൻ കുമരകം , ഹക്കീം മുഹമ്മദ് രാജ ,ജോർജ് തോമസ് ചേർത്തല , ടോം ജോസഫ് ചമ്പക്കുളം , തോമസ് ജോൺ പുന്നമട , ഡി.ഡി. സുനിൽകുമാർ ,ജോ നെടുങ്ങാട് നെടുമുടി , ജോസ് പുണിച്ചിറ , ജേക്കബ് എട്ടുപറയിൽ , സാബു കന്നിട്ടയിൽ ,എൻ.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.