ഹരിപ്പാട്: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി യുവജനറാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എച്ച്.ബാബുജാൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അനസ് നസീം അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി സി.പ്രസാദ്, ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. എം.എം.അനസ്അലി, ബ്ലോക്ക് സെക്രട്ടറി അഡ്വ.ടി.ആർ.അരുൺചന്ദ്രൻ, ചാക്കോ ജോസ്, വിഷ്ണു ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.