ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് കാർത്തികപ്പള്ളി താലൂക്ക് വ്യവസായ ഓഫീസുമായി സഹകരിച്ച് നടത്തിയ സംരഭകത്വ ബോധവത്കരണ ശില്പശാല മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ഉപജില്ലാ വ്യവസായ ഓഫീസർ ആർ.ജയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജനുഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സുഭാഷ്, ശ്രീജി പ്രകാശ്, ഡോ.പി.വി.സന്തോഷ്, സുനിൽ കൊപ്പാറേത്ത്, എസ്.അജിത, മുതുകുളം വ്യവസായ വികസന ഓഫീസർ വി.രാജേഷ്, കായംകുളം വ്യവസായ വികസന ഓഫീസർ ആർ.സെമീന, ഹരിപ്പാട് വ്യവസായ വികസന ഓഫീസർ ഗീതാഞ്ജലി എന്നിവർ സംസാരിച്ചു.