ഹരിപ്പാട്: മുതുകുളം വടക്ക് ബാപ്പുജി സ്മാരക ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഭരണഘടനാ ദിനാഘോഷം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.സി.അനിൽകുമാർ അദ്ധ്യക്ഷനായി. "ഇന്ത്യൻ ഭരണഘടനയും സാമൂഹ്യനീതിയും" എന്ന വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ഡോ.ഹാഷ്മി ഖദീജ റഹ്മാൻ പ്രഭാഷണം നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.വിജയകുമാർ, ഗ്രന്ഥശാല മുതുകുളം പഞ്ചായത്ത് നേതൃസമിതി കൺവീനർ തോമസ് വർഗീസ്, വായനശാല മുൻ പ്രസിഡന്റ് കെ.ജി.ശ്രീകണ്ഠൻ, ലൈബ്രേറിയൻ നിത്യ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.