ചേർത്തല: കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ഡിവിഷൻ ചേർത്തല ഓഫീസിൽ നിന്ന് സർവീസ് പെൻഷനും ഫാമിലി പെൻഷനും വാങ്ങുന്നവരുടെ വാർഷിക ലൈഫ് മസ്റ്ററിംഗ് ഡിസംബർ നാല് മുതൽ 20 വരെ ചേർത്തല ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ നടക്കും.ഫാമിലി പെൻഷൻകാർ നോൺ റീ മാരേജ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.അക്ഷയ കേന്ദ്രങ്ങൾ വഴിയും പോസ്റ്റ് ഓഫീസ് വഴിയും ഓൺലൈൻ മസ്റ്ററിംഗ് പ്രയോജനപ്പെടുത്താമെന്ന് കെ.എസ്.ഇ.ബി ചേർത്തല എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.