ഹരിപ്പാട് : രാജീവ്‌ ഗാന്ധി ലൈബ്രറി മണ്ണാറശാലയുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാഘോഷം നടത്തി. ഇന്ത്യൻ ഭരണഘടനയുടെ 75 -ാംവാർഷിക ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. യോഗം മണ്ണാറശാല യു.പി സ്കൂൾ പ്രഥമാദ്ധ്യാപിക കെ.എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്. ദീപു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബി. ശിവപ്രസാദ്, മിനി സാറാമ്മ, വിഷ്ണു ആർ.ഹരിപ്പാട്, ഗോവിന്ദ വാര്യർ, ജ്യോതി ലക്ഷ്മി, അർച്ചന, കവിത, നിതീഷ് പള്ളിപ്പാടൻ, നിതീഷ് കൊട്ടാരം, ഷെറിൻ, മഞ്ജു ധനഞ്ജയൻ, രേഷ്മ തുടങ്ങിയവർ സംസാരിച്ചു.