ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ സാമൂഹ്യനീതി വകുപ്പ് കോളേജ് തല സെല്ലിന്റെ ഉദ്ഘാടനവും ഭരണ ദിനാഘോഷവും സംഘടിപ്പിച്ചു. സെൻട്രൽ ഗവൺമെന്റ് അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസെൽ അഡ്വ. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. ആർ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ പ്രബേഷൻ ഓഫീസറായ ടി.അനവദ്യ , കോളേജ് ജനറൽ സെക്രട്ടറി ഫാത്തിമ ഹക്കീം എന്നിവർ സംസാരിച്ചു. കോളേജ് സാമൂഹ്യ സാമൂഹ്യനീതി സെല്ലിന്റെ കോ-ഓർഡിനേറ്ററും ചരിത്ര വിഭാഗം അദ്ധ്യാപികയുമായ എം.വി.പ്രീത സ്വാഗതവും സെല്ലിന്റെ വോളണ്ടിയർ ലീഡറായ മിഥുൻ കൃഷ്ണ നന്ദിയും പറഞ്ഞു .