മാന്നാർ : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ 56-ാമത് വാർഷിക സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചെങ്ങന്നൂർ താലൂക്ക് വാർഷിക സമ്മേളനം നാളെ നടക്കും. നാളെ രാവിലെ 9ന് മാന്നാർ പെൻഷൻ ഭവനിൽ പ്രസിഡന്റ് അനിൽകുമാർ ടി.യു വിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനയോഗം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി .രത്നകുമാരി ഉദ്ഘാടനം നിർവഹിക്കും. കെ.എസ്.ബി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മോഹനൻ ആമുഖ പ്രസംഗവും ജില്ലാ പ്രസിഡന്റ് കലൈമണി മുഖ്യപ്രഭാഷണവും ജില്ലാ ഖജാൻജി അയ്യപ്പൻ സംഘടനാ വിശദീകരണവും നടത്തും. മാന്നാർ ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി ബാലകൃഷ്ണൻ, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീം, സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.