
മാന്നാർ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ധർണ നടത്തി. തൊഴിൽ ദിനങ്ങൾ 200 ആക്കുക, വേതനം 600 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാന്നാർ പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ യൂണിയൻ ഏരിയ സെക്രട്ടറി ജി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ടി.ജി.മനോജ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം സുജാത മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.എൻ .ശെൽവരാജൻ, വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി മാനാംപടവിൽ, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ്. ശ്രീകുമാർ, മുഹമ്മദ് അജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശാലിനി രഘുനാഥ്, സുനിത ഏബ്രഹാം എന്നിവർ സംസാരിച്ചു.