
ഹരിപ്പാട്: ഇരിങ്ങാലക്കുടയിൽ നടന്ന ഇന്റർ ചെസ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഹരിപ്പാട് അമൃത വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വേദിക് വിശ്വനാഥ് അണ്ടർ 8 ഓപ്പൺ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനായി. 2025 ജനുവരിയിൽ പഞ്ചാബിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് വേദിക് പങ്കെടുക്കും.തുടർച്ചയായി മൂന്നാം വർഷമാണ് വേദിക് വിശ്വനാഥ് സംസ്ഥാന ചാമ്പ്യനാകുന്നത്. വെട്ടുവേനി നങ്ങ്യാരേത്ത് മഠത്തിൽ ഡോ. വിശ്വനാഥിന്റെയും രോഷ്നിയുടെയും മകനാണ്.