ഹരിപ്പാട്: കേരളത്തിൽ ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 1993-ലെ 73,74 വകുപ്പ് ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒ.ബി.സി. സംവരണം നടപ്പിലാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം 305-ാം നമ്പർ മുതുകുളം തെക്ക് ശാഖയിൽ സർക്കാരിനോട് ആവശ്യപ്പട്ടു. സംവരണത്തിനായി ശക്തമായി പ്രതികരിക്കാനോ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനോ കഴിയാത്തത് വസ്തുതയാണ്. ഈ സാഹചര്യത്തിൽ സർക്കാരിനെക്കൊണ്ട് നിയമം നടപ്പിലാക്കാനുളള ശ്രമങ്ങൾ നടത്തണമെന്ന് രാഷ്ട്രീയ പാർട്ടികളോടും എസ്.എൻ.ഡി.പിയോഗം ഉൾപ്പെടെയുളള പിന്നാക്ക സമുദായങ്ങളുടെ നേതൃത്വത്തോടും ശാഖായോഗം ആവശ്യപ്പെട്ടു.