മാന്നാർ: കേരള സംസ്ഥാന യുവജന ബോർഡും മാന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവം 2024 ഡിസംബർ 6ന് ഉച്ചയ്ക്ക് 3 ന് നടത്തപ്പെടുന്ന സാംസ്കാരിക ഘോഷയാത്രയോടും കലാപരിപാടികളോടും കൂടി ആരംഭിക്കും. 7,8 തീയതികളിൽ കലാകായിക മത്സരങ്ങൾ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി നവംബർ 30 ന് രാവിലെ 11 വരെ രജിസ്ട്രേഷൻ നടക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ മാന്നാർ ഗ്രാമപഞ്ചായത്തിലോ, https://keralotsavam.comലോ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: 9562817746, 7012466613.