photo

ചാരുംമൂട് : സി.പി.എം 24 -ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ചാരുംമൂട്ഏരിയ സമ്മേളനത്തിന് താമരക്കുളത്ത് തുടക്കമായി. തമ്പുരാൻ ലാൻഡ് ഗ്രൗണ്ട് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ കൊടിയേരി ബാലകൃഷ്ണൻ നഗറിലാണ് സമ്മളനം നടക്കുന്നത്. പുഷ്പാർച്ചനയ്ക്ക് ശേഷം മുതിർന്ന പാർട്ടിയംഗം ചത്തിയറ എൻ. ഗോപിനാഥൻ പിള്ള

സമ്മേളന നഗരിയിൽ പതാക ഉയർത്തി.പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസർ സമ്മേളേനം ഉദ്ഘാടനം ചെയ്തു. വി.കെ.അജിത്ത്, വിശ്വൻ പടനിലം, എനൗഷാദ്, കെ.സുമ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. വി.വിനോദ് രക്ത സാക്ഷി പ്രമേയവും, വിശ്വൻ പടനിലം അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ജി.രാജമ്മ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി സെക്രട്ടറി ബി.ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.രാഘവൻ, ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ എച്ച്.സലാം എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.

ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് നടക്കുന്ന ചുവപ്പ് സേന പരേഡ്, പ്രകടനം, പൊതുസമ്മേളനം

എന്നിവയോടെ സമ്മേളനം സമാപിക്കും. സമാപന സമ്മേളനം പാർട്ടി സംസ്ഥാന സെക്രെട്ടറിയേറ്റംഗം പുത്തലത്ത് ദിനേശൻ

ഉദ്ഘാടനം ചെയ്യും.