asv

ആലപ്പുഴ: ബി.ജെ.പി മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കുട്ടനാട് ഊരുക്കരി വേഴക്കാട് വീട്ടിൽ അഡ്വ.വി.എസ്. വിജയകുമാർ (65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഊരുക്കരിയിലെ വീട്ടുവളപ്പിൽ. 1991-96 കാലഘട്ടത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റായിരുന്നു. 1991ൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലും, 1987ൽ കുട്ടനാട് നിയമസഭാ മണ്ഡലത്തിലും സ്ഥാനാർത്ഥിയായിരുന്നു. വി.എച്ച്.പി ജില്ലാ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്നു. ഭാര്യ: അനിത കുമാരി, മക്കൾ: ഉമ.വി. കുമാർ( ബാങ്ക് ഓഫ് ബറോഡ), മഹേഷ്.വി.കുമാർ (ബിസിനസ്). മരുമക്കൾ: ബാലമുരളി, മീര കൃഷ്ണ.