ചേർത്തല: ചേർത്തല തെക്ക് കുന്നത്ത് ശ്രീഘണ്ടാകർണ ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം ഡിസംബർ 8ന് ക്ഷേത്ര സന്നിധിയിൽ നടക്കും.2024 ലെ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയ ദേവസ്വം അതിർത്തിയിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് കാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകിട്ട് 7ന് മുമ്പായി ദേവസ്വം ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണമെന്ന് സെക്രട്ടറി കെ.ജി.അശോക് കുമാർ അറിയിച്ചു.